വിഷുവിന്‌ മുൻപ് പെൻഷൻ വിതരണം പൂർത്തിയാകും

Share

തിരുവനന്തപുരം: വിഷുവിന്‌ മുൻപ് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3,200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണം നടന്നുകൊണ്ടിരിക്കുയാണ്. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4,800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്ന് മന്ത്രി അറിയിച്ചു.
നിലവിൽ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടും വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുന്നതാണ്. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടിശികയായിരുന്ന രണ്ടു ഗഡു കൂടി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ഇനി പെൻഷൻ കുടിശിക നാലു മാസമാകും.