ദോഹ: വൻ ലഹരി വേട്ട പിടികൂടി. ഖത്തറിലേയ്ക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ ആണ് എയർ കാർഗോ കസ്റ്റംസ് വിഭാഗം പിടികൂടിയത്. പാഴ്സലായി അയച്ച വീട്ടുപകരണത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27,000ത്തോളം ലഹരി ഗുളികകളാണ് അധികൃതർ പരിശോധനയിൽ പിടികൂടിയത്. സംശയം തോന്നിയ പാഴ്സൽ സൂക്ഷ്മമായി പരിശോധിച്ചാണ് ഗുളിക കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ ലഹരി വസ്തുക്കൾ വില്പന നടക്കുന്നത് തടയാനായി നിയമം ഊർജ്ജിതമാണെങ്കിലും പല സ്ഥലങ്ങളിൽ നിന്നായി കിലോ കണക്കിന് ലഹരി മരുന്നുകളും, മയക്കുമരുന്നുകളുമാണ് പോലീസ് പിടികൂടുന്നത്. ഇത്തരം വസ്തുക്കളിൽ ജനങ്ങൾ അടിമപ്പെടാതിരിക്കാനായി ഖത്തർ അധികൃതർ നിയമം കർശനമാക്കിയിട്ടുണ്ട്. ലഹരിക്കടത്തും കുറ്റകൃത്യങ്ങളും തടയുന്നതിനായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് നേതൃത്വത്തിൽ ‘കഫിയ’ കാമ്പയിൻ ഊർജിതമാണ്.