കൂടുതൽ സർവീസുമായി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്

Share

അ​ബൂ​ദ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് കൂടുതൽ സർവീസ് നടത്താനായി ഒരുങ്ങുന്നു. മൂ​ന്ന് പു​തി​യ ബോ​യി​ങ് 787-9 വി​മാ​ന​ങ്ങ​ള്‍കൂ​ടി ഇപ്പോൾ ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് സ്വ​ന്ത​മാ​ക്കിയിട്ടുണ്ട്. അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ പു​തി​യ വി​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം സ​ര്‍വി​സ് തു​ട​ങ്ങുമെന്നാണ് അറിയിപ്പ്. 31 ബി​സി​ന​സ് സ്യൂ​ട്ടു​ക​ള്‍, പു​തി​യ ഇ​ന്‍റീ​രി​യ​ർ ഡിസൈനിനുള്ള ക്യാ​ബി​ൻ, 271 ഇ​ക്ക​ണോ​മി സീ​റ്റു​ക​ള്‍ എ​ന്നി​വയാണ് പുതുതായി വി​മാ​ന​ത്തി​ൽ ഒരുക്കിയിട്ടുള്ളത്.
എ​യ​ര്‍ബ​സ് എ 380, ​എ 350, എ 320 ​ഫാ​മി​ലി, ബോ​യി​ങ്​ 777 എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു വി​മാ​ന​ങ്ങ​ള്‍ക്കു​പു​റ​മെ ഇ​ത്തി​ഹാ​ദി​ന് 43 ഡ്രീം​ലൈ​ന​റു​ക​ള്‍ കൂ​ടി സേ​വ​ന​ത്തി​ലു​ണ്ട്. എ​യ​ര്‍ലൈ​നി​ന്‍റെ 2030 ലെ ​വ​ള​ര്‍ച്ച പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ ബോ​യി​ങ് വി​മാ​ന​ങ്ങ​ൾ​കൂ​ടി എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം അ​വ​സാ​നം ഒ​സാ​ക്ക, കോ​പ​ന്‍ഹേ​ഗ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​ത്തി​ഹാ​ദ് പു​തി​യ റൂ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.