മസക്റ്റ്: മസ്‌കറ്റിൽ നിന്നും റിയാദിലേക്ക് ബസ് സർവീസ് ആരംഭിച്ചു. ആഴ്ചയിൽ ഏഴ് ദിവസങ്ങളിലായി നടത്തുന്ന അൽ ഖൻജരി കമ്പനിയുടെ ബസ് സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നതാണ്. ബസിൽ ടിക്കറ്റുകൾ ഓഫർ നിരക്കിലാണ് നൽകുന്നത്. ബസ് സർവീസ് മസ്കറ്റിൽ നിന്നും പുലർച്ചെ ആറ് മണിയ്ക്കും, അസീസിയയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും പുറപ്പെടുന്നതായിരിക്കും.
അതേസമയം ഒമാനിൽ നിന്ന് അതിർത്തി കടന്ന് സൗദിയിലേക്ക് പോകുമ്പോൾ ഇമഗ്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ 18 മുതൽ 20 മണിക്കൂർ വരെ യാത്ര സമയം വേണ്ടി വരും. റിയാദിൽ നിന്നുള്ള സമയം യാത്രക്കാരുടെ സഹകരണത്തോടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നും, ഭാവിയിൽ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചു. ഒരു ട്രിപ്പിൽ ചുരുങ്ങിയത് 25 യാത്രക്കാർ ആയിരിക്കും ഉണ്ടാവുക. ഒരു വശത്തേക്ക് മാത്രമായി 35 ഒമാനി റിയാൽ ആണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ബസ് സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം വരെ 25 റിയാലിന് ടിക്കറ്റ് ലഭിക്കുന്നതാണ്.
മസ്കറ്റിൽ നിന്നും റിയാദിലേക്ക് പുതിയ ബസ് റൂട്ട്
