പുതിയ വിമാന സർവീസ് ആരംഭിച്ച് സൗദി അറേബ്യ

Share

റിയാദ്: വാണിജ്യ സര്‍വീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് റിയാദ് എയര്‍. അടുത്ത വർഷം ആദ്യപകുതിയോടെ സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നുണ്ട്. 72 വിമാനങ്ങൾ ഉപയോഗിച്ച് ആയിരിക്കും സർവീസ് നടത്തുക. അതിനായി കഴിഞ്ഞ മാർച്ചിൽ വിമാനങ്ങൾക്കായി ഓർഡർ നൽകിയിരുന്നു. പുതിയ വിമാനങ്ങൾ കൂടാതെ ചെറു വിമാനങ്ങൾ ഓർഡർ ചെയ്യുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
അമേരിക്ക, കാനഡ, യൂറോപ്പ്, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. ദുബായ് എയര്‍ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ ചില ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നു. നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 12 കോടി യാത്രക്കാരെ രാജ്യത്തേക്ക് വരവേൽക്കാൻ ആണ് സൗദിയുടെ ലക്ഷ്യം. 2030 ഓടെ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും എയര്‍ കാര്‍ഗോ 45 ലക്ഷം ടണ്‍ ആയും ഉയർത്താനാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് റിയാദ് എയര്‍ സര്‍വീസ് നടത്തുമെന്നാണ് കഴിഞ്ഞ വർഷം ഔദ്യോഗിക പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ വിഷന്‍ 2030 നിക്ഷേപ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന കമ്പനി സൗദി ആരംഭിക്കാൻ തീരുമാനിച്ചത്.