ബഹ്റൈൻ: സന്ദർശന വിസയിൽ രാജ്യത്തേക്ക് പ്രവേശിച്ചവർക്ക് ജോലി ആശ്രിത വിസയിലേക്ക് മാറ്റുന്നത് നിർത്തലാക്കി ബഹ്റെെൻ. ബഹ്റൈൻ ദേശീയ പാസ്‌പോർട്ട് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. വിസിറ്റ് വിസ ജോലി ആശ്രിത വിസകളാക്കുന്നത് കർശനമായി നിരേധിക്കാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നാഷനൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും വിസിറ്റ് വിസയിൽ എത്തുന്നവരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ അറിയിച്ചു. എന്നാൽ പുതിയ നടപടി ആയിരക്കണക്കിന് തൊഴിൽ അന്വേഷകരെയാണ് ബാധിക്കുക. നിലവിൽ ജോലി അന്വ്ർശിക്കുന്നവർക്കും, നഷ്പ്പെട്ടവർക്കും അന്വേഷിച്ച് കണ്ടെത്താനും കൂടാതെ സന്ദർശക വിസയിൽ നിന്ന് മറ്റൊരു വിസയിലേയ്ക്ക് മാറ്റാൻ ഇത് ബുദ്ധിമുട്ടാവുകും ചെയ്യുന്നതാണ്.