വൈരങ്കോട് വലിയ തിയ്യാട്ടുത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Share

മലപ്പുറം: മലപ്പുറം തിരുർ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തിയ്യാട്ട് ഉത്സവത്തിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 ന് തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലെയും, തിരൂര്‍ മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസവും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചക്ക് ശേഷവുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടത്. അതേസമയം മുന്നേ പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.