യു എ ഇ: യുഎഇയിൽ ചെറിയ ഭൂചലനം അനുഭവപെട്ടു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം ഇന്നലെ രാത്രി 9.10 നാണ് ഭൂചലനം അനുഭവപെട്ടത്. ഉം അൽ ഖുവൈനിലെ ഫലജ് അൽ മൊഅല്ലയുടെ പടിഞ്ഞാറ് ഭാഗത്താണ് റിക്ടർ സ്‌കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത്. 5 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം. നിലവിൽ നാശനഷ്ടമുണ്ടായില്ലെന്നും, പ്രദേശവാസികൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും രാജ്യത്ത് പ്രകമ്പനം ഉണ്ടായിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു.
യുഎഇയിൽ ചെറിയ ഭൂചലനം അനുഭവപെട്ടു
