കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി കോളേജ് പ്രിന്‍സിപ്പൽ; ഹൈകോടതി

Share

കൊച്ചി: കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി കോളേജ് പ്രിന്‍സിപ്പൽ എന്ന് ഹൈകോടതി. ടെക് ഫെസ്റ്റിന്റെ സംഘാടക സമിതിയ്ക്ക് നേതൃത്വം നല്‍കിയ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുന്‍ പ്രിന്‍സിപ്പൽ പൂര്‍ണ്ണമായും കുട്ടികളെ ഏല്‍പ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
പ്രിന്‍സിപ്പലിന് പുറമെ രജിസ്ട്രാറും വൈസ് ചാന്‍സലറും ദുരന്തത്തിന് ഉത്തരവാദികളാണെന്ന് ഹര്‍ജിക്കാരനായ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വാദിച്ചു. സംഭവിച്ചത് സംവിധാനങ്ങളുടെ പരാജയമാണെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കി സര്‍വ്വകലാശാലാ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നതായി മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി പിന്നീട് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.