സോഷ്യൽ മീഡിയയിൽ നൽകുന്ന പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ശൂറ കൗൺസിൽ

Share

മനാമ: സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള തീരുമാനവുമായി ശൂറ കൗൺസിൽ. പുതിയ നിർദ്ദേശം നടപ്പാക്കുന്നതിനായി തലാൽ അൽ മന്നായിയുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങളാണ് സർവിസ് കമ്മിറ്റിയുടെ അവലോകനത്തിനായി അയച്ചു. മതങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും സോഷ്യൽ മീഡീയ പോസ്റ്റുകൾ പ്രചരിച്ചാൽ ഓരോ കുറ്റത്തിനും പിഴ ചുമത്താനാണ് നിയമം ശുപാർശ ചെയ്യുന്നത്. മാത്രമല്ല സോഷ്യൽ മീഡിയ പരസ്യനിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് 1,000 ദീനാർവരെ പിഴയും, ശിക്ഷയും നൽകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം രാജ്യത്ത് വിൽപന നടത്താൻ പാടില്ലാത്ത സാധനങ്ങൾ സോഷ്യൽ മീഡിയ വഴി വിൽപ്പന നടത്തിയാൽ പിഴയും ശിക്ഷയും ലഭിക്കുമെന്നും, സോഷ്യൽ മീഡിയ പ്രൊഫൈൽ, പേജ്, ബ്ലോഗ് എന്നിവ വഴി കുട്ടികളെ ചൂഷണം ചെയ്യുകയാണെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും, റദ്ദാക്കുകയും, 500 ദിനാർ കുറയാത്ത പിഴ ലഭിക്കുമെന്ന നിർദ്ദേശമുണ്ട്. ഇൻഫർമേഷൻ മന്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത്. ചാരിറ്റി, സന്നദ്ധ പരസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലൈസൻസ് ഫീസിൽ ഇളവ് നൽകാനും മന്ത്രിക്ക് അധികാരമുണ്ടായിരിക്കും.
സോഷ്യൽ മീഡിയ വഴിയുള്ള വാണിജ്യ പരസ്യങ്ങളെ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാജമായ അവകാശവാദങ്ങൾ നിരത്തി സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള പരസ്യങ്ങൾ പല വസ്തുക്കളും നടത്തുന്നുണ്ട്. നിയമവിരുദ്ധവും, അംഗീകാരമില്ലാത്ത പല മരുന്നുകളും സോഷ്യൽ മീഡിയ വഴി വിൽപ്പന നടത്തുന്നതായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനിടെ അടിസ്ഥാനത്തിലാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.