ഷാർജ എമിറേറ്റിന് പുതിയ ലോഗോ

Share

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏറ്റവും വലിയ നഗരങ്ങളിലൊനായ ഷാർജ എമിറേറ്റിന് പുതിയ ലോഗോ. ഷാർജ എമിറേറ്റിന്റെ പുതിയ ഐഡൻ്റിറ്റി സംസാരിക അടയാളങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നഗരത്തിലെ അൽ നൂർ ദ്വീപിൽ വെച്ച്നടന്ന ചടങ്ങിലാണ് ഷാർജയുടെ പുതിയ ഐഡൻ്റിറ്റി വെളിപ്പെടുത്തിയത്.
ദൃശ്യാത്മകവും, സാംസ്കാരികവും കലാപരവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പുതിയ ലോഗോയിൽ സ്വർണ്ണ നിറത്തിലുള്ള പശ്ചാത്തലത്തിൽ ഷാർജ എന്നെഴുതിയിട്ടുണ്ട്. നിലവിൽ പുതിയ ലോഗോ പ്രകാശനം ചെയ്തതോടെ, താമസത്തിനും, വിനോദസഞ്ചാരത്തിനും, നിക്ഷേപത്തിനുമുള്ള ഒരു ലക്ഷ്യസ്ഥാനം നിലനിർത്താനും, ശക്തിപ്പെടുത്താനും ഷാർജയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. “പുതിയ ഐഡൻ്റിറ്റിയുടെ സമാരംഭം എമിറേറ്റിലെ എല്ലാ മേഖലകളെയും പ്രദാനം ചെയുകയും, കൂടാതെ ഷാർജയുടെ വളർച്ചയെ പിന്തുണയ്ക്കുന്ന മികച്ച സേവനങ്ങളും നല്കുന്നതായിരിക്കുമെന്ന് സുൽത്താൻ അൽ ഖാസിമി അറിയിച്ചു.