​ഗ​താ​​ഗ​ത പി​ഴ​ക​ൾ തവണകളായി അടയ്ക്കാൻ കൂ​ടു​ത​ൽ ബാ​ങ്കു​ക​ൾ ഉൾപ്പെടുത്തും

Share

അബുദാബി: ​ഗ​താ​​ഗ​ത പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് അബുദാബി ​ഗ​താ​​ഗ​ത വ​കു​പ്പ്. ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക്, അ​ബൂ​ദ​ബി ക​മേ​ഴ്സ്യ​ൽ ബാ​ങ്ക്, എ​മി​റേ​റ്റ്സ് ഇ​സ്‍ലാ​മി​ക് ബാ​ങ്ക് എ​ന്നി​വ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ ട്രാ​ഫി​ക് പി​ഴ​ക​ൾ ത​വ​ണ​ക​ളാ​യി അ​ട​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് സം​യോ​ജി​ത ​ഗ​താ​​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. എന്നാൽ 2024ന്റെ ​ആ​ദ്യ പ​കു​തി​യോ​ടെ ഈ ​സൗ​ക​ര്യം കൂ​ടു​ത​ൽ ബാ​ങ്കു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നാണ് കേ​ന്ദ്രം അ​റി​യി​ച്ചിരിക്കുന്നത്. കു​റ​ഞ്ഞ​ത് 3,000 ദി​ർ​ഹം വ​രെ​യു​ള്ള പി​ഴ​ക​ളാ​ണ് ഈ ​സേ​വ​ന​ത്തി​ലൂ​ടെ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ ക​ഴി​യു​ക. ‘താം’ ​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും അ​ൽ ഐ​ൻ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മൂ​ന്ന് മാ​സം, ആ​റ് മാ​സം, ഒ​മ്പ​ത് മാ​സം, 12 മാ​സം എ​ന്നി​ങ്ങ​നെ ത​വ​ണ​ക​ളാ​യി പ​ലി​ശ​ര​ഹി​ത​മാ​യി ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​​ഗി​ച്ച് പി​ഴ​യൊ​ടു​ക്കാ​നാ​ണ് അ​വ​സ​രം.
എ​മി​റേ​റ്റി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം റെ​ഡ് സി​ഗ്‌​ന​ല്‍ ലം​ഘി​ച്ച​തി​ന് പി​ടി​കൂ​ടു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്ത​ത് 2,850 ഡ്രൈ​വ​ര്‍മാ​ർ​ക്കാ​ണ്. റെ​ഡ് സി​ഗ്‌​ന​ല്‍ മ​റി​ക​ട​ക്കു​ന്ന​വ​ര്‍ക്ക് മ​റ്റ് എ​മി​റേ​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് അ​ബൂ​ദ​ബി​യി​ല്‍ ക​ടു​പ്പ​മേ​റി​യ ശി​ക്ഷ​യാ​ണ്. എ​ന്നി​ട്ടും അ​ശ്ര​ദ്ധ​യും അ​മി​ത​വേ​ഗ​ത​യും മൂ​ലം നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് റെ​ഡ് സി​ഗ്‌​ന​ല്‍ മ​റി​ക​ട​ന്ന് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​തും ശി​ക്ഷ വാ​ങ്ങി​ക്കു​ന്ന​തും. യു.​എ.​ഇ ഫെ​ഡ​റ​ല്‍ ട്രാ​ഫി​ക് നി​യ​മ​പ്ര​കാ​രം ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ റെ​ഡ് സി​ഗ്‌​ന​ല്‍ മ​റി​ക​ട​ന്നാ​ല്‍ 1,000 ദി​ര്‍ഹ​മാ​ണ് പി​ഴ. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് 3,000 ദി​ര്‍ഹ​മാ​ണ് പി​ഴ ചു​മ​ത്തു​ക. ലൈ​സ​ന്‍സി​ല്‍ 12 ബ്ലാ​ക്ക് പോ​യ​ന്റ് ചു​മ​ത്തു​ന്ന​തി​ന് പു​റ​മെ വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. കാ​ര്‍ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ഉ​ട​മ 3,000 ദി​ര്‍ഹം ഒ​ടു​ക്ക​ണം. ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ങ്കി​ല്‍ 50,000 ദി​ര്‍ഹം അ​ട​യ്ക്ക​ണ​മെ​ന്ന് 2020 സെ​പ്റ്റം​ബ​റി​ല്‍ അ​ബൂ​ദ​ബി നി​യ​മം കൊ​ണ്ടു​വ​ന്നി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം മോ​ചി​പ്പി​ക്കാ​ന്‍ മൂ​ന്നു മാ​സ​ത്തി​ന​കം പി​ഴ കെ​ട്ടി​യി​ല്ലെ​ങ്കി​ല്‍ വാ​ഹ​നം ലേ​ലം ചെ​യ്യും.