തിരുവനന്തപുരം: വിമാന യാത്രയില്‍ അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരവുമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഫ്‌ലൈ മൈ ലഗേജ് (Fly My Luggage) തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യക്കകത്തും പുറത്തും കുറഞ്ഞ ചെലവിലും ചുരുങ്ങിയ സമയപരിധിയിലും അധിക ലഗേജ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ഇതോടെ സൗകര്യമൊരുങ്ങും. ആഭ്യന്തര, വിദേശ വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുമ്പോള്‍ കൊണ്ടു പോകാവുന്ന സാധനങ്ങള്‍ക്ക് ഭാരപരിധി എയര്‍ലൈന്‍ കമ്പനികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ വലിയ തുകയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ലഗേജ് ബുക്കിങ് പ്ലാറ്റ്‌ഫോം ആയ ‘ഫ്‌ലൈ മൈ ലഗേജ്’ സര്‍വീസ് തുടങ്ങിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബുക്കിങ് നടത്താം എന്നതിനോടൊപ്പം പല തലത്തിലുള്ള പാക്കേജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ബുക്കിങ് സ്ഥലങ്ങളില്‍ വന്ന് ലഗേജ് എടുത്ത് ലക്ഷ്യ സ്ഥാനങ്ങളില്‍ ഡോര്‍ ഡെലിവറി നടത്താനുള്ള സൗകര്യവുമുണ്ട്. ദൂരം, ഭാരം, സമയം എന്നിവയ്ക്ക് അനുസരിച്ചു നിരക്കില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91- 87009 04917, info@flymyluggage.in