ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് അബുദബിയില്‍ മരണപ്പെട്ടു

Share

അബുദബി: മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം അബുദബിയില്‍ മരണപ്പെട്ടു. കൈനിക്കര ചീരക്കുഴിയില്‍ മൊയ്തീന്‍ മകന്‍ സി.കെ അബ്ദുല്‍ റഷീദാണ് അബുദബിയില്‍ അന്തരിച്ചത്. 42 വയസായിരുന്നു. ദീര്‍ഘനാളായി അബുദബിയില്‍ ജോലി ചെയ്തു വരികയായിരുന്ന സി.കെ അബ്ദുല്‍ റഷീദിന് ഇന്നലെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൗതികദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മയ്യിത്ത് കബറടക്കം നാളെ (09.11.2023) വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7 മണിക്ക് കൈനിക്കര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.