സ്വര്‍ണവില കുറയുന്നു; ഇന്നത്തെ വില 42,080

Share

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയിലേക്ക് വീണു. ഗ്രാമിന് 60 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,260 രൂപയാണ് ചൊവ്വാഴ്ചയിലെ വില. ഫെബ്രുവരി 3-നാണ് നേരത്തെ ഇതേ നിലവാരത്തിലേക്ക് സ്വര്‍ണ വില എത്തിയത്. എട്ടു മാസത്തെ ഇടിവിലാണ് സ്വര്‍ണ വിലയുള്ളത്. സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് തുടരുകയാണ്. ഒക്ടോബര്‍ മാസത്തില്‍ ആദ്യ ദിവസം 42,680 രൂപയില്‍ തുടങ്ങിയ സ്വര്‍ണ വില തിങ്കളാഴ്ച 120 രൂപ കുറഞ്ഞ് 42,560 രൂപയിലേക്ക് എത്തി. ചൊവ്വാഴ്ച 480 രൂപയുടെ കുറവും വന്നതോടെ രണ്ട് ദിവസം കൊണ്ട് 600 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണ വില താഴേക്ക് പതിക്കുന്നത്. പണപ്പെരുപ്പം കുറയ്ക്കാന്‍ പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് ഫെഡറല്‍ റിസര്‍വ് അധികൃതര്‍ സൂചന നല്‍കിയതിന് പിന്നാലെ ചൊവ്വാഴ്ച വലിയ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണ വില താഴേക്ക് പതിക്കുന്നത്. പണപ്പെരുപ്പം കുറയ്ക്കാന്‍ പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് ഫെഡറല്‍ റിസര്‍വ് അധികൃതര്‍ സൂചന നല്‍കിയതിന് പിന്നാലെ ചൊവ്വാഴ്ച വലിയ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്.