ഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. പുതിയ വോട്ടര്‍മാര്‍ക്കുള്ള അപേക്ഷയായ ആറ്, ആറ് ബി ഫോമുകളില്‍ മാറ്റം വരുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് നിലവില്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ചട്ടം അനുസരിച്ച് ആധാര്‍ നിര്‍ബന്ധമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തത വരുത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനാ വിഷയമാണ് വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച ഹര്‍ജി. 2022ലെ വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ (ഭേദഗതി) നിയമ പ്രകാരം റൂള്‍ 26 ബിയില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ വേണമോ എന്നതില്‍ വ്യക്തത വരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇതിനോടകം 66 കോടി ആധാര്‍ നമ്പറുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.