ഓണം ബമ്പര്‍ ‘അയല്‍വാസിക്ക്’; പ്രത്യക്ഷപ്പെടാതെ ഭാഗ്യവാന്‍

Share

പാലക്കാട്: ഭാഗ്യാന്വേഷികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുത്തപ്പോള്‍ ഒന്നാം സമ്മാനം അടിച്ചത് TE 230662 എന്ന നമ്പറിന്. കോഴിക്കോടുള്ള ബാവ ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചിരിക്കുന്നത്. ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയതെന്നാണ് പ്രാഥമിക വിവരം. ബാവ ഏജന്‍സിയുടെ വാളയാറിലെ കടയില്‍ നിന്നാണ് ലോട്ടറി വിറ്റത്. തമിഴ്‌നാട് സ്വദേശിയായ നടരാജന്‍ എന്നയാള്‍ക്കാണ് ലോട്ടറി വിറ്റത് എന്നാണ് വില്‍പ്പനക്കാരന്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇയാളുടെ സ്ഥലം ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ാല് ദിവസം മുമ്പ് നടരാജന്‍ വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പര്‍ അടിച്ചത്. വാളയാറില്‍ അതിര്‍ത്തി കടന്നെത്തി തമിഴ്‌നാട് സ്വദേശികള്‍ ലോട്ടറി എടുക്കുന്നത് പതിവാണെന്നും അങ്ങനെ വാളയാറില്‍ വന്ന് ലോട്ടറി എടുത്ത ആള്‍ക്കാണോ ഒന്നാംസമ്മാനം അടിച്ചതെന്ന സംശയം തള്ളിക്കളയാനാവില്ലെന്നാണ് സൂചന. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തെ ഓണം ബമ്പര്‍ നല്‍കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അഞ്ചര ലക്ഷത്തിലധികം പേര്‍ക്ക് ചെറുതും വലുതുമായ സമ്മാനങ്ങള്‍ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. ലോട്ടറി വില്‍പന തകൃതിയാണെങ്കിലും സര്‍ക്കാരിന് ലാഭം കുറവാണെന്നും ആകെ വില്‍ക്കുന്ന ടിക്കറ്റിന്റെ മൂന്ന് ശതമാനം മാത്രമേ സര്‍ക്കാരിന് ലാഭമായി ലഭിക്കുന്നുള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആകെ പ്രിന്റ് ചെയ്ത 85 ലക്ഷം ടിക്കറ്റുകളില്‍ 125 കോടിയിലധികം രൂപ സമ്മാനമായി നല്‍കുന്നുണ്ട്. ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഇത്തവണത്തെ ഓണം ബമ്പര്‍ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. 500 രൂപയായിരുന്നു ടിക്കറ്റ് വില.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിച്ചു. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍ ഇവയാണ്:

 T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848.