തിരുവനന്തപുരം: 2023-24 അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ 26 വരെയായിരിക്കും പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്. ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. ഈ പരീക്ഷകള്‍ 2023 ഒക്ടോബര്‍ ഒമ്പത് മുതല്‍ 13 വരെയുള്ള തീയതികളിലായിരിക്കും നടക്കുക. 2024 ഏപ്രില്‍ മൂന്ന് മുതല്‍ 17 വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകളായിരിക്കും സംഘടിപ്പിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.