ഡല്‍ഹി: വിവാദമായ എസ്.എന്‍.സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരേ സിബിഐ നല്‍കിയ അപ്പീല്‍ ആണ് മാറ്റിയത്. സിബിഐ-യുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയര്‍ അറിയിച്ചതിനെത്തുര്‍ന്നാണ് കേസ് മാറ്റിയത്.
2017-ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് ആറുവര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം പിണറായി വിജയനും ബി.ജെ.പി-യും തമ്മില്‍ നടക്കുന്ന അഴിശുദ്ധ