മുംബൈ: നടി നവ്യനായരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നവ്യ നായരെ ഇ.ഡി ചോദ്യം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നടിക്ക് അടുത്ത ബന്ധമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഇ.ഡി പറയുന്നു. ഇരുവരുടേയും ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളടക്കം ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് ശേഷമാണ് ചോദ്യം ചെയ്യലിലേക്ക് കടന്നത്. എന്നാല്‍ സച്ചിന്‍ സാവന്തും താനും തമ്മില്‍ സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും നവ്യാ നായര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അതിലും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്.