ദുബായ്: കോവിഡ് അടക്കമുള്ള ചില പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന കേരള സര്‍വീസുകള്‍ പൂര്‍ണതോതില്‍ പന:സ്ഥാപിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്. നവംബര്‍ മുതല്‍ കൊച്ചിയിലേക്ക് 8 അധിക സര്‍വീസകളും 2024 ജനുവരി 1 മുതല്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകളും പുനരാരംഭിക്കുമെന്നാണ് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്. അബുദബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം എല്ലാ ദിവസവും പുലര്‍ച്ചെ 2.20-നാണ് പുറപ്പെടുക. പ്രതിദിനമുള്ള കോഴിക്കോട് സര്‍വീസ് ഉച്ചയ്ക്ക് 1.40-ന് അബുദബിയില്‍ നിന്നും പുറപ്പെടും.
അബുദാബി-കൊച്ചി സെക്ടറില്‍ 8 അധിക സര്‍വീസ് കൂടി വരുന്നതോടെ 2023 നവംബര്‍ മാസം മുതല്‍ ആഴ്ചയിലെ ആകെ സര്‍വീസുകളുടെ എണ്ണം 21 ആയി ഉയരും. ശൈത്യകാല ഷെഡ്യൂള്‍ അനുസരിച്ച് സെപ്റ്റംബര്‍ 15 മുതല്‍ ചെന്നൈയിലേക്ക് 7 അധിക സര്‍വീസ് കൂടി ഉണ്ടായിരിക്കും. ഇതോടെ ആഴ്ചയില്‍ 21 സര്‍വീസുണ്ടാകും. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച പല സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. അബുദബിയില്‍ നിന്ന് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ നിലവില്‍ സര്‍വീസ് നടത്തുന്നത്. അബുദാബി-കൊച്ചി സെക്ടറില്‍ നിര്‍ത്തിവെച്ച എല്ലാ വിമാന സര്‍വീസുകളും ആരംഭിക്കുന്നുണ്ട്. ഇതിനോടൊപ്പമാണ് ഇത്തിഹാദ് കൂടി സര്‍വീസ് നടത്തുന്നത്.