ദേശീയ പുരസ്‌കാര നിറവില്‍ മലയാളം; ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം

Share

ഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായത്. മികച്ച നടനുള്ള പുരസ്‌കാരം അല്ലു അര്‍ജുന്‍ കരസ്ഥമാക്കി. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ മികച്ച അഭിനയം കാഴ്ചവച്ചത്. മികച്ച നടിയായി രണ്ട് പേര്‍ പങ്കിട്ടെടുത്തു. ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച തിരക്കഥയായി നായാട്ട് എന്ന ചിത്രത്തിന് ഷാഹി കബീര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി സിനിമയായത് മലായള ചിത്രം മൂന്നാം വളവ് ആണ്. മികച്ച ആനിമേഷന്‍ ”കണ്ടിട്ടുണ്ട്’. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 കാറ്റഗറികളിലായാണ് പരുസ്‌കാരം പ്രഖ്യാപിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 24 കാറ്റഗറികളുമാണ് ഉണ്ടായിരുന്നത്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം പിന്നീട് പ്രഖ്യാപിക്കും.