ദുബായ്: സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന അബായ കാര്‍ റാലി ദുബായില്‍ ഓഗസ്റ്റ് 26-ന് നടക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന റാലിയില്‍ 200-ല്‍ അധികം വനിതകള്‍ പങ്കെടുക്കും. ദുബായിലെ സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതീകമായി ആബായ ധരിച്ചാണ് സ്ത്രീകള്‍ റാലിയില്‍ പങ്കെടുക്കുന്നത്. ഓര്‍ബിറ്റ് ഇവന്റ്‌സ് ആന്‍ഡ് പ്രൊമോഷന്‍സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പല സത്രീകളും പ്രതിസന്ധികളെ മറികടന്നാണ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. സ്ത്രീകളെ ആദരിക്കുന്നതിനുള്ള വേദിയാണ് അബായ റാലി. പല മേഖലകളില്‍ നിന്നുള്ള സ്ത്രീകളെ ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരുന്ന ഒരുവേദിയാണ് ഈ റാലി ദുബായ് കാണുന്നത് . ലോകത്തിന് മുന്നില്‍ ഒരുപാട് പേര്‍ക്ക് പ്രചേദനമാകുന്ന തരത്തിലാണ് റാലി ദുബായ് സംഘടിപ്പിക്കുന്നത്. ഓര്‍ബിറ്റ് ഇവന്റ്‌സ് എംഡി പ്രജ്ഞ വായയാണ് ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഓഗസ്റ്റ് 27-ന് മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ നടക്കുന്ന ചടങ്ങില്‍ ഷെയ്ഖ ഫാത്തിമ ബിന്‍ മുബാറക് ഈ വര്‍ഷത്തെ എമിറാത്തി വനിതാ ദിനത്തിന്റെ തീം പുറത്തുവിടും. റെഡ് കാര്‍പ്പറ്റ്, ഫാഷന്‍ ഷോ, പാനല്‍ ഡിസ്‌കഷന്‍സ്, വുമണ്‍ ഓഫ് അച്ചീവ്‌മെന്റ് എന്നീ വിഭാഗങ്ങളിലായി അവാര്‍ഡ് ദാനം സംഘടിപ്പിക്കും. വന്‍ സ്വീകാര്യതയാണ് അബായ കാര്‍ റാലിക്ക് ലഭിക്കുന്നത്.