ദുബായ് മാരത്തണ്‍ 23-ാമത് എഡിഷന്‍ 2024 ജനുവരി ഏഴിന്; രജിസ്ട്രേഷന് തുടക്കം

Share

ദുബായ്:  യുഎഇ-യിലെ ഏറ്റവും വലിയ വാര്‍ഷിക കായിക മാമാങ്കമായ ദുബായ് മാരത്തണിന്റെ 23-ാമത് എഡിഷന്‍ പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ നടക്കും. 2024 ജനുവരി ഏഴ് ഞായറാഴ്ച ദിവസം ദുബായ് തെരുവീഥികളെ ഇളക്കി മറിച്ച് മാരത്തണ്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട റൂട്ടുകള്‍ പ്രഖ്യാപിച്ചതായും മുമ്പ് സംഘടിപ്പിച്ചതുപോലെ നഗരത്തിന്റെ പ്രധാന വീഥികളിലൂടെ മാരത്തണ്‍ കടന്നുപോകുന്ന വിധമാണ് ഇത്തവണയും റൂട്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ രജിസ്ട്രേഷനും ആരംഭിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലും ദുബായ് പോലീസും ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിും ഒപ്പം ഇവന്റ് സംഘാടകരും സംയുക്തമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ് ശേഷമാണ് മാരത്തണ്‍ റൂട്ടുകള്‍ നിശ്ചയിച്ചത്. നാല് കിലോമീറ്റര്‍ ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ റോഡ് റേസ് കൂടാതെ ക്ലാസിക് 42.195 കിലോമീറ്റര്‍ മാരത്തണ്‍ ദൂരം എന്നിങ്ങനെ മൂന്ന് മത്സരങ്ങളോടൊണ് ദുബായ് മാരത്തന്‍ ഉമ്മു സുഖീം റോഡില്‍ ആരംഭിച്ച് ഇവിടെ തന്നെ അവസാനിക്കുന്ന വിധത്തിലാണ് ക്രമീകരണം. എല്ലാ പ്രായത്തിലുമുള്ള ഓട്ടക്കാരുടെ ഇഷ്ട മല്‍സരമായി മാറിക്കഴിഞ്ഞു ദുബായ് മാരത്തണ്‍. ജുമൈറ ബീച്ച് റോഡിലൂടെ സഞ്ചരിച്ച് ബുര്‍ജ് അല്‍ അറബ്, മദീനത്ത് എന്നിവയുടെ ചാരത്തുകൂടിയാണ് മാരത്തണ്‍ ഓട്ടക്കാര്‍ കടന്നുപോകുന്നത്. മിഡില്‍ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ അന്താരാഷ്ട്ര മാരത്തണാണിത്.