പ്ലാസ്റ്റിക് ബോട്ടിലുകളാൽ വിസ്മയം തീർത്ത് സൗദി സ്വദേശിനി

Share

റിയാദ് : പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടപ്പുകൾ കൊണ്ട് ചുവർ ചിത്രം തീർത്ത് സൗദി സ്വദേശിനി ഗിന്നസ്സ് ലോക റെക്കോർഡിൽ ഇടനേടി.  വെള്ളം കൂടിച്ച് വലിച്ചെറിഞ്ഞ അഞ്ച് ലക്ഷം പ്ലാസ്റ്റിക് ബോട്ടിലിൻറെ അടപ്പുകൾ കൊണ്ടാണ് ജിദ്ദയിൽ 383 ചതുരശ്ര മീറ്ററിൽ പച്ചപ്പ് നിറയുന്ന സൗദിയുടെ പ്രതീകാത്മക ചിത്രം തീർത്തത്. അധ്യാപികയും പരിസ്ഥതി പ്രവർത്തകയുമായ ഖുലൂദ് അൽ ഫദ്ലി വിവിധ നിറങ്ങളിലുള്ള അടപ്പുകളാണ് ഇതിനായി ഉപയോഗിച്ചത്. ഗ്രീൻ ലിവ് സ്കൂൾ വിദ്യാർത്ഥികളുടെ പിന്തുണയിൽ എട്ട് മാസം എടുത്തായിരുന്നു കലാസൃഷ്ടി പൂർത്തീകരിച്ചത്. പ്ലാസ്റ്റിക് ഉപയോഗവും പുനരുപയോഗവും കുറിച്ചുള്ള പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തിന് അവബോധം സൃഷ്ടിക്കുക എന്ന നിലയിലാണ് ഇത്തരമൊരു നിർമിതിക്ക് രൂപം നൽകിയതെന്ന് ഖുലൂദ് പറഞ്ഞു. ഭൂതകാലത്തിനും വർത്തമാനത്തിനും ശോഭനമായ ഭാവിക്കും ഇടയിലുള്ള ഹരിത സൗദിയെ പ്രതീകപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇത് കൂടാതെ 2021-ൽ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് ഏറ്റവും വലിയ ലോകഭൂപടം നിർമിച്ചതിന് റെക്കോർഡ് നേടിയിട്ടുണ്ട്. ജിദ്ദ ഗവണ്മെന്റ് മേയർ സാലിഹ് അൽ തുർക്കി പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ ചുമർചിത്രം ഉദ്ഘാടനം ചെയ്തു.