ലുലു ഗ്രൂപ്പില്‍ നിരവധി തൊഴിലവസരങ്ങള്‍; സെപ്റ്റംബര്‍ 16-ന് അഭിമുഖം

Share

കോട്ടയം: ആഗോളതലത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ നെറ്റ്‌വര്‍ക്കുകളിലൊന്നായ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലുള്ള വിവിധ മാളുകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കുന്നു. 13 തസ്തികകളിലായി വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖത്തിനായി ക്ഷണിച്ചിരിക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ലുലു മാളുകളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്.

അഭിമുഖവുമായ ബന്ധപ്പെട്ട തസ്തികയുടെയും അതിനുവേണ്ട യോഗ്യതകളും സംബന്ധിച്ച വിശദാംശങ്ങള്‍:

1. ഓപ്പറേഷന്‍ എക്സിക്യൂട്ടീവ്:
ഈ തസ്തികയിലേക്ക് വേണ്ട പരമാവധി പ്രായം 35 വയസ്സാണ്. എം.ബി.എ ഡിഗ്രിയും പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.

2. സീനിയര്‍ എച്ച്.ആര്‍ എക്സിക്യൂട്ടീവ്:
എം.ബി.എ (എച്ച്.ആര്‍), എം.എച്ച്.ആര്‍.എം യോഗ്യതയും നാല് മുതല്‍ അഞ്ചുവര്‍ഷം വരെ പ്രവര്‍ത്തിപരിചയവും നിര്‍ബന്ധമാണ്. പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായം 30 കവിയാന്‍ പാടില്ല.

3. അസിസ്റ്റന്റ് മാനേജര്‍:
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ അല്ലെങ്കില്‍ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമോ ആണ് വേണ്ടത്. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയവും ഒപ്പം പ്രായം 35 വയസ് കവിയാനും പാടില്ല.

4. എച്ച്.ആര്‍ എക്സിക്യൂട്ടീവ്:
എംബിഎ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 30 വയസ്സിന് താഴെയുള്ള പ്രവൃത്തി പരിചയമില്ലാത്ത പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

5. ഓഡിറ്റ് എക്സിക്യൂട്ടീവ്:
സി.എ എക്‌സിക്യൂട്ടീവ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

6. മാനേജ്മെന്റ് ട്രെയിനി:
എംബിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
30 വയസ്സിന് താഴെയുള്ള പ്രവര്‍ത്തി പരിചയമില്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

7.  ഐ.ടി സപ്പോര്‍ട്ടര്‍:
എം.സി.എ അല്ലെങ്കില്‍ ബിടെക് ആണ് വിദ്യാഭ്യാസ യോഗ്യത. മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 31 വയസ്സിന് താഴെയുള്ള സ്ത്രീ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.

8. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്:
ബികോം അല്ലെങ്കിൽ എം.കോം ബിരുദധാരികളായ കുറഞ്ഞത് രണ്ട് വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തിപരിചയമുള്ള 30 വയസ്സിന് താഴെയുള്ള സ്ത്രീ-പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.

9. ബില്ലിങ് എക്സിക്യൂട്ടീവ്:
ഏതെങ്കിലും ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും നിര്‍ബന്ധമാണ്. ഈ തസ്തികയിലേക്ക് 30 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

10. സെയില്‍സ് എക്സിക്യൂട്ടീവ്:
പ്ലസ്ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. എന്നാല്‍ അപേക്കിക്കുന്നവര്‍ക്ക് 30 വയസ്സ് കവിയാന്‍ പാടില്ല.

11. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്:
ബി.ബി.എ അല്ലെങ്കില്‍ എം.ബി.എ ബിരുദം ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെ പ്രവര്‍ത്തിപരിചയവും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

12- ഷെഫ്:
ഹോട്ടല്‍ മാനേജ്മെന്റ് യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള 35 വയസ്സ് കവിയാത്തവരാണ് അപേക്ഷിക്കേണ്ടത്.

13. പിക്കര്‍:
ചുരുങ്ങിയത് പത്താം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് പ്രവര്‍ത്തിപരിചയമില്ലാവര്‍ക്ക് അപേക്,ിക്കാം. എന്നാല്‍ 25 വയസ്സ് കവിയരുത്.

താല്‍പ്പര്യമുള്ളവര്‍ 2023 സെപ്റ്റംബര്‍ 16-ന് കോട്ടയം എസ്.ബി കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്നാണ് അറിയിപ്പില്‍ പറയുന്നത്. കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് അഭിമുഖം നടത്തുന്നത്. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടെത്തി അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. അഭിമുഖത്തന് ഹാജരാകുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഒപ്പം ഏറ്റവും അപ്‌ഡേറ്റഡായ പുതിയ വിവരങ്ങളടങ്ങിയ ബയോഡാറ്റയും കൈയില്‍ കരുതണം. അഭിമുഖം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ : 0481-2563451 എന്ന നമ്പറിലോ അല്ലെങ്കില്‍ 0481- 2560413 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.