നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ എയര്‍പോര്‍ട്ടിലാണ് ഈ സംഭവം. നിരവധി യാത്രക്കാരുമായി വിമാനം പറന്നുയരേണ്ട സമയത്തിന് മിനിട്ടുകള്‍ക്ക് മുമ്പ് ആ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരില്‍ നിന്നും പൂനെയിലേക്ക് പോകേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റാണ് ആകസ്മികമായി മരണത്തിന് കീഴ്‌പ്പെട്ടത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ പൈലറ്റിനെ സമീപത്തുള്ള കിംസ് കിംഗ്സ്വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പൈലറ്റിന് വര്‍ധിച്ച് ജോലിഭാരം ഉണ്ടായിരുന്നില്ലെന്നും മതിയായ വിശ്രമം ലഭിച്ചിുന്നുവെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. അതേസമയം പൈലറ്റ് കുഴഞ്ഞുവീണെങ്കിലും യാത്ര പുറപ്പെടാന്‍ നിശ്ചയിച്ച സമയത്തിന് 14 മിനുട്ടുകള്‍ക്കുശേഷം ഉച്ചയ്ക്ക് 1:24-ഓടെ വിമാനം പൂനയിലേക്ക് യാത്ര പുറപ്പെട്ടതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ജോലിക്കിടെ പൈലറ്റുമാര്‍ മരണമടയുന്ന സംഭവം വര്‍ധിക്കുന്ന സാഹചര്യം ഏറെ ആശങ്ക അയര്‍ത്തുന്നതാണ്. ഇന്‍ഡിഗോ പൈലറ്റിന്റെ ഇന്ന്‌ത്തെ മരണത്തോടെ ഈയാഴ്ച മാത്രം ജോലിക്കിടെ മരണമടയുന്ന പൈലറ്റുമാരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കഴിഞ്ഞ ബുധനാഴ്ച ദിവസം ദില്ലിയില്‍ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വെയ്സിലെ പൈലറ്റ് ജോലിക്കിടെ കുഴഞ്ഞുവീണ് മരണമടഞ്ഞിരുന്നു.