കോട്ടയം: പുതുപ്പള്ളിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ രാഷഷ്ട്രീയ ചിത്രം തെളിഞ്ഞു. ബിജെപി-യുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ പുതുപ്പള്ളിയില്‍ ത്രികോണ മല്‍സരത്തിന്റെ ചിത്രം വ്യക്തമായി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാലാണ് ബിജെപി്ക്കായി പുതുപ്പള്ളിയില്‍ ജനവിധി ചേടുന്നത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിന്‍ ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു ലിജിന്‍ ലാല്‍. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് മാസം 5-നാണ് വോട്ടെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് വോട്ടണ്ണല്‍ നടക്കുന്നത്. ഈ മാസം 17-നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 18-ന് സൂക്ഷമ പരിശോധന നടക്കും. 21-ന് പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിക്കും. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച പരാജയപ്പെട്ട ജെയ്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.