വിപണി കീഴടക്കാൻ വരുന്നു ഐ-ഫോണ്‍ 15; ലോഞ്ചിംഗ് സെപ്തംബര്‍ 13-ന്

Share

News Desk:  മൊബൈല്‍ ടെക്‌നോളജിയില്‍ പകരം വയ്ക്കാനില്ലാത്ത ലോകോത്തര ബ്രാന്റായ ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐ-ഫോണ്‍ 15 ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2023 സെപ്തംബര്‍ 13-ന് പുതിയ മോഡലിന്റെ ലോഞ്ചിംഗ് ഉണ്ടാകുമെന്ന് 9to5Mac റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്സ് സീരീസില്‍പെട്ട ഫോണുകളായിരിക്കും 2023-ല്‍ പുറത്തിറങ്ങുക. 2022 സെപ്തംബര്‍ ഏഴിന് പുറത്തിറങ്ങിയ 14 സീരീസ് ഫോണുകള്‍ ഇപ്പോഴും വിപണി കീഴടക്കി മുന്നേറുകയാണ്. ഐ-ഫോണ്‍ 15 സീരീസിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട്

സെപ്തംബര്‍ 13-ന് എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന ആപ്പിള്‍ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയതായണ് വിവരം. സെപ്തംബര്‍ 15 മുതല്‍ ഫോണുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാമെന്നും അടുത്തമ മാസം 22 മുതല്‍ സ്റ്റോറുകളില്‍ ലഭ്യ ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വലിയ മാറ്റങ്ങളോടെ വരുന്ന പുതിയ സീരീസില്‍ ആപ്പിള്‍ യുഎസ്ബി ടൈപ് C ചാര്‍ജിങ് പോര്‍ട്ടുകളായിരിക്കും ഉണ്ടാവുക. യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ലൈറ്റ്നിങ് പോര്‍ട്ടുകള്‍ക്ക് പകരം ടൈപ് സി പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നത്. കൂടാതെ

സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഭിത്തികള്‍ക്കു പകരം ടൈറ്റാനിയം ഉപയോഗിച്ചാകും അരികുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഐഫോണ്‍ വാച്ച് സീരീസ് 7-ല്‍ ലിപോ സാങ്കേതിക വിദ്യ ഉപയോഗിച്ചതുപോലെ ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിങ് അഥവാ ലിപോ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ആയിരിക്കും പുതിയ ബ്രാന്റിന്റെ പ്രത്യേകത. ഇത്തരത്തിലുള്ള നൂനത സവിഷേഷതകള്‍ ഉള്ളതുകൊണ്ടുതന്നെ ഒരുപക്ഷേ വിലയില്‍ മാറ്റങ്ങള്‍ പ്രതിഫലിച്ചേക്കാം. ഏകദേശം 1,44,900 ഇന്ത്യന്‍ രൂപയായിരിക്കും ഐ-ഫോണ്‍ 15-ന് പ്രതീക്ഷിക്കുന്ന വില. എന്നാല്‍ വില സംബന്ധിച്ച് വിശദാംശങ്ങളൊന്നും തന്നെ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഒരെണ്ണം സ്വന്തമാക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്് ഐ ഫോണിന്റെ ആരാധകര്‍.