അബുദബി: ഓടുന്ന വാഹനങ്ങളില്‍ നിന്നും റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മാലിന്യം റോഡില്‍ വലിച്ചെറിഞ്ഞാല്‍ 1,000 ദിര്‍ഹമായിരിക്കും പിഴ. കൂടാതെ 6 ബ്ലാക്ക് പോയിന്റുകളും നിയമലംഘകര്‍ക്ക് ലഭിക്കുമെന്ന് പോലീസ് മുന്നറിയിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു ബോധവല്‍ക്കരണ വീഡിയോയും അബുദബി പോലീസ് പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതലായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ബോധവല്‍ക്കരണവുമായി രംഗത്തു വന്നിരിക്കുന്നത്.