കേരള സോഷ്യല്‍ സെന്ററില്‍ ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പ്; 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം

Share

അബുദബി: അബുദബിയിലെ കേരളാ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ ഏകദിന ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച (06/08/2023) രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളിലാണ് ഫോട്ടോഗ്രാഫി ശില്‍പശാല സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫിയുടെ വ്യത്യസ്ത മേഖലകള്‍, സ്വന്തമായി എങ്ങനെ വീഡിയോ നിര്‍മ്മിക്കാം, ഷൂട്ടിംഗിനുള്ള ക്യാമറ ക്രമീകരണങ്ങള്‍ തുടങ്ങി ഫോട്ടോഗ്രാഫിയുടെ വിവിധ സാങ്കേതിക വശങ്ങള്‍ ശില്‍പശാലയില്‍ പരിചയപ്പെടുത്തും.’നിക്കോണ്‍ മിയാ’യുമായി സഹകരിച്ച് പ്രൊഫഷണല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മുഹമ്മദ് മുബാറക് ആണ് ക്ലാസ് നയിക്കുന്നത്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. താല്‍പര്യമുള്ളവര്‍ 055 9916029 / 050 1204425 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരളാ സോഷ്യല്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.