തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) വെയില്‍സിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്്‌റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്‌സിംഗ്/ GNM വിദ്യാഭ്യാസ യോഗ്യതയും കൂടാതെ IELTS/ OET UK സ്‌കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കുറഞ്ഞത് 6 മാസത്തെ പ്രവര്‍ത്തി പരിചയവും വേണം.
അപേക്ഷകള്‍ uknhs.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്‌പോര്‍്ട്ട് കോപ്പി, IELTS/ OETസ്‌കോര്‍ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2023 ആഗസ്റ്റ് 10. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ-യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുളള ചിലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്.
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org അല്ലെങ്കില്‍ www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.