ജെ.സി.ഐ ഇന്ത്യ സോൺ 28 ൻ്റെ പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ജംഷാദ് കൈനിക്കരയ്ക്ക് തിരൂർ പൗരവേദി സ്വീകരണം നൽകുന്നു. മലപ്പുറം, പാലക്കാട് ജില്ലകളുൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ 2025ലെ പ്രസിഡൻ്റായാണ് കൈനിക്കര സ്വദേശിയായ അഡ്വ.ജംഷാദിനെ തിരഞ്ഞെടുത്തത്. സ്വീകരണ പരിപാടി നവംബർ 6 ബുധനാഴ്ച്ച വൈകിട്ട് എട്ടിന് പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സ്വീകരണ സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ തിരൂരിൻ്റെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇരുപതിലേറെ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിക്കും. ജെ.സി.ഐ മേഖലാ 28 ലെ വിവിധ ചാപ്റ്ററുകളിലെ പ്രതിനിധികൾ പങ്കെടുക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽഖാദർ കൈനിക്കര, ഹനീഫ് ബാബു തിരൂർ, സി.കെ.ജെർഷാദ്,ഡോ.ജൗഹർ കാരാട്ട്, ഹാരിസ് കൈനിക്കര, സലീം കിഴക്കാംകുന്ന് എന്നിവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു.