വെള്ളപ്പൊക്ക ദുരന്തത്തിൽ സ്പെയിൻ; മരണ സംഘ്യ ഉയരുന്നു

Share

കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്. 95 പേർ മരിക്കുകയും ഡസൻ കണക്കിന് പേരെ കാണാതാവുകയും ചെയ്തു
ചൊവ്വാഴ്ച പെയ്ത പേമാരി പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുകയായിരുന്നു. പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. മേൽക്കൂരകളിലും മരങ്ങളിലും കയറിയാണ് പലരും രക്ഷപ്പെട്ടത്. അതിരൂക്ഷമായ ദുരിതം തുടരുന്നതിനാൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
ധാരാളം പേർ കാണാതായതിനാൽ മരണസംഖ്യ ഉയരുമെന്ന് സർക്കാരിന് ആശങ്കയുണ്ട്. സുനാമി പോലെയായിരുന്നു വെള്ളപ്പൊക്കമെന്ന് അതിജീവിച്ചവർ വിവരിക്കുന്നു. വലൻസിയയിൽ മാത്രം 92 മരണം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 1973-ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക മരണസംഖ്യയാണിത്.