സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീൽ നല്‍കേണ്ട ഫീസ് ഇരട്ടിയാക്കി. സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീൽ നൽകേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയർത്തിയിട്ടുണ്ട്. ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി മാറ്റിയിട്ടുണ്ട്.
സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും ആണ് ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന മത്സര ഇനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ, ജില്ലാതല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തില്‍ കെട്ടിവെക്കേണ്ട ഫീസ് 5000ത്തില്‍ നിന്ന് 10,000 രൂപയാക്കി. എന്നാൽ ജില്ലാതല വിജയിയേക്കാള്‍ ഉയർന്ന സ്കോർ ലഭിച്ചില്ലെങ്കില്‍ തുക തിരിച്ചു ലഭിക്കുന്നതായിരിക്കില്ല. ഇപ്പോൾ ജനറല്‍, സംസ്കൃതം, അറബിക് കലോത്സവങ്ങളില്‍ ഓരോന്നിലും രണ്ട് ഗ്രൂപ്പ് ഇനങ്ങള്‍ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു. എന്നാല്‍ ഇനി എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും പങ്കെടുക്കാനാവുക.
മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും ഒരുകുട്ടിക്ക് പങ്കെടുക്കാൻ സാധിക്കുക. കലോത്സവം തിരുവനന്തപുരത്ത് വെച്ചായിരിക്കും നടക്കുക. ജനുവരി ആദ്യവാരം ആയിരിക്കും പരിപാടി നടക്കുക. കൃത്യമായ തീയതി പിന്നീട് അറിയിക്കുന്നതാണ്.