എഐ ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിർദ്ദേശം നൽകി ദുബായ് പോലീസ്

Share

ഗൾഫ്: എഐ ആപ്പുകളെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. രാജ്യത്തെ പൗരൻമാർക്കും ജനങ്ങൾക്കും ആണ് ദുബായ് പോലീസ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു എഐ ആപ്പ് ഉപയോഗിക്കണമെങ്കിലും നമ്മൾ വ്യക്തിഗത വിവരങ്ങൾ നൽകണം. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
ചാറ്റ്ബോട്ട്സ്, ചാറ്റ്ജിപിടി തുടങ്ങിയവയിൽ വിവരങ്ങൾ നൽകുമ്പോൾ സൂക്ഷിക്കണം. ഇവയ്ക്ക് നമ്മുടെ വ്യക്തി വിവരങ്ങൾ കെെമാറുമ്പോൾ അപകടകരമാണെന്ന് ദുബായ് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. എന്തെങ്കിലും വിഷയത്തെ കുറിച്ച് സംശയമുണ്ടെങ്കിൽ അത് ചോദിച്ചാൽ ഇത്തരം എഐ വിവരങ്ങൾ നൽകും. ഒരുപാട് പേർ വിവിരങ്ങൾ ശേഖരിക്കാൻ വേണ്ട ഇത്തരം ആപ്പുകളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകുന്നത് അപകടമാണ്, ദുബായ് പോലീസ് അറിയിച്ചു. വിവരങ്ങൾ അടങ്ങിയ നോട്ട്സ് തയ്യാറാക്കുക, ലേഖനങ്ങൾ എഴുതുക, കത്തുകൾ എഴുതുക, തുടങ്ങിയ ആവശ്യങ്ങൾക്കായി ആളുകൾ കൂടുതലായി ഇത്തരത്തിലുള്ള എഐ ആപ്പുകളാണ് ഉപയോഗിക്കുന്നത്. വോയ്സ് ഫീച്ചർ അവതരിപ്പിച്ചതോടെ, പലരും വ്യക്തിവിവരങ്ങൾ പോലും എഐ ആപ്പിനോട് പറയുന്നുണ്ട്. ഇതെല്ലാം വലിയ സെെബർ ആക്രമണത്തിന് വഴിയൊരും എന്ന് ദുബായ് പോലീസ് ഓർമ്മിച്ചു.