പാർട്ടി സെക്രട്ടറിയെ നേരിൽ കണ്ട് പി വി അൻവർ; ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി

Share

പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെ നേരിൽ കണ്ട് പി വി അൻവർ. ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച്ച. അതേസമയം എഡിജിപിയെ മാറ്റിനിർത്തുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. അത് സർക്കാർ പഠിക്കും പരിശോധിക്കും. പാർട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് എന്നും, ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ല എന്നും അൻവർപറഞ്ഞു. ഉന്നയിച്ച വിഷയങ്ങൾ എല്ലാം പരാതിയായി എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്തുകൊണ്ട് പൊലീസ് ജനങ്ങളെ വെറുപ്പിക്കുന്നു എന്നതാണ് ഞാൻ അന്വേഷിച്ചത്. ആ അന്വേഷണമാണ് എന്നെ ഇവിടെ എത്തിച്ചത്. പി വി അൻവർ പാർട്ടിക്കും ദൈവത്തിനും മാത്രമേ കീഴടങ്ങുകയുള്ളൂ. വിപ്ലവം എങ്ങനെയാണ് ഉണ്ടാകുന്നത്. സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവം ആണിത്. ഞാൻ ഫോക്കസ് ചെയ്ത ചില കാര്യങ്ങളുണ്ട്. അതിൽനിന്ന് ഞാൻ മാറില്ല.
തെളിവുകളുടെ സൂചന തെളിവുകളാണ് ഞാൻ നൽകിയത്. അത്രയേ എനിക്ക് നൽകാൻ സാധിക്കൂ. അത് അന്വേഷിക്കേണ്ടത് അന്വേഷണ സംഘമാണ്. എനിക്ക് പാർട്ടിയോടും മുഖ്യമന്ത്രിയോടും കമ്മിറ്റ്മെന്റ് ഉണ്ട്. അന്വേഷണം തുടങ്ങുന്നതല്ലെയുള്ളു. അന്വേഷണം എങ്ങനെ പോകുന്നു എന്ന് നോക്കട്ടെ. ഈ വിഷയം പുറത്തു വരാൻ വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്. അത് നടന്നു. പാർട്ടിയിലും സർക്കാറിലും ഉറച്ച വിശ്വാസം ഉണ്ട്’ എന്ന് പി വി അൻവർ പറഞ്ഞു.