പോലീസിന്റെ കള്ളക്കടത്ത് കേസുകൾ പരിശോധിക്കാൻ കസ്റ്റംസ് ഒരുങ്ങി

Share

പൊലീസിന്റെ സ്വർണവേട്ടയുമായി ബന്ധപ്പെട്ട അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്. കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കരിപ്പൂർ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയ കള്ളക്കടത്ത് കേസുകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കസ്റ്റംസ് പ്രിവൻ്റീവ് കൊച്ചിയിൽ യോഗം ചേർന്നു. മലപ്പുറം എസ് പി യായിരുന്ന സുജിത് ദാസിനെതിരായ ആരോപണഞളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല. അതേസമയം, എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.