ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീല്‍ എം എല്‍എ

Share

 

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ ടി ജലീല്‍ എം എല്‍എ. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഒരധികാരപദവിയും വേണ്ട. സി.പി.ഐ (എം) നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുന്നതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്നും ജലീല്‍ കുറിപ്പില്‍ പറഞ്ഞു. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപെടുത്തലുകളും അതിന് പിന്നാലെ എ.ഡി.ജി.പി അജിത് കുമാറിനെ നീക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നതിനിടെയാണ് കെ.ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്.