മലയാള സിനിമയ്ക്ക് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ പ്രശസ്ത സംവിധായകന്‍ എം. മോഹന്‍ അന്തരിച്ചു

Share

തിരുവനന്തപുരം ∙ എണ്‍പതുകളിലെ മലയാള സിനിമയ്ക്കു നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകരില്‍ പ്രധാനിയായ എം. മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം
മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായി കണക്കാക്കപ്പെടുന്ന എണ്‍പതുകളില്‍ തന്റെ വ്യത്യസ്തമായ ചിന്തകള്‍ കൊണ്ടും പ്രമേയങ്ങള്‍ കൊണ്ടും ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് മോഹന്‍.
സംവിധാന സഹായിയായി പ്രവര്‍ത്തിച്ച മോഹന്‍ മലയാള സിനിമയ്ക്ക് അവിസ്മരണീയ സംഭാവനകള്‍ നല്‍കി. ‘അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ’ എന്നീ സിനിമകള്‍ക്ക് മോഹന്‍ തന്നെ തിരക്കഥ എഴുതി. പില്‍ക്കാലത്ത് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയ നെടുമുടി വേണുവിനെ മോഹനായിരുന്നു തന്റെ വിടപറയും മുന്‍പേ എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി അവതരിപ്പിച്ചത്. നാട്ടുകാരനും സുഹൃത്തുമായിരുന്ന ഇന്നസെന്റിനെയും സിനിമയിലെത്താന്‍ സഹായിച്ചത് മോഹനാണ്. പിന്നീട് ഇന്നസെന്റുമായി ചേര്‍ന്ന് അദ്ദേഹം ചില ചിത്രങ്ങളും നിര്‍മിച്ചു. ഇടവേള എന്ന ചിത്രത്തിലൂടെ ഇടവേള ബാബുവിനെയും മോഹന്‍ സിനിമയിലെത്തിച്ചു. 2005-ല്‍ പുറത്തിറങ്ങിയ ‘ദി ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം.