ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് ഹർത്താൽ

Share

കേരളത്തിൽ ഇന്ന് ഭാരത് ബന്ദ്. രാജ്യത്ത് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടരുന്നു. റിസര്‍വേഷന്‍ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെയാണ് പ്രതിഷേധം. കേരളത്തിലും ഭാരത് ബന്ദ് ഉണ്ടെങ്കിലും പൊതു ഗതാഗതത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിച്ചിട്ടില്ല.
എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ബിഹാര്‍ പട്‌നയിലും ഉത്തര്‍പ്രദേശിലും അടക്കം ദളിത് സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യുപിയില്‍ ബിഎസ്പി നേതാവ് മായാവതി ബന്ദിന് പിന്തുണ അറിയിച്ചു. ബിഹാറിലെ ജഹനാബാദില്‍ സമരക്കാര്‍ ദേശീയപാതകള്‍ അടച്ച് ഗതാഗതം സ്തംഭിപ്പിച്ചു. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സ്, പാല്‍, പത്രം തുടങ്ങിയ അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ല.