ഒമാനിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; വിസ വിലക്ക് ഏർപെടുത്തി

Share

തൊഴിൽ ആവശ്യത്തിനായി ഒമാനിൽ പോകുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. നിലവിൽ വിസാ വിലക്ക് ഏർപെടുത്തിയിരിക്കുകയാണ് ഒമാൻ. നിര്‍മാണത്തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പാചക തൊഴിലാളികള്‍ തുടങ്ങിയ 13 തസ്തികകളില്‍ പുതിയ വിസ അനുവദിക്കില്ലെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ആറ് മാസത്തേക്കാണ് വിസ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യത ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ശന നയം ഒമാന്‍ നടപ്പാക്കുന്നത്. അതേസമയം ഈ നയ പ്രഖ്യാപനം വന്നതോടെ ആശങ്കയിലാണ് മലയാളികളുള്‍പ്പെടെയുള്ള നിരവധി പ്രവാസികൾ. ഇവർ ആശങ്കപെടേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ തസ്തികകളില്‍ നിലവിലുള്ള വിസ പുതുക്കുന്നതിനോ സ്ഥാപനം മാറുന്നതിനോ തടസമുണ്ടാകില്ല. എന്നാൽ ഒമാനിലേക്ക് തൊഴിൽ അന്വേഷിച്ച് വരുന്ന പ്രവാസികൾക്ക് ഈ പുതിയ നടപടി ആശങ്ക തന്നെയാണ്.