കണ്ണൂരില്‍ റെയില്‍വേ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടന്നതോടെ പുതിയ പോസ്റ്ററുമായി റെയില്‍വേ. റെയില്‍വേ നിയമനങ്ങള്‍ യോഗ്യതയ്ക്കനുസരിച്ച് നിയമവിധേയമായി മാത്രമേ ലഭിക്കൂവെന്നാണ് പോസ്റ്റ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ സൈറ്റ് ഓപ്പണായി വരുമ്പോള്‍ ആദ്യം തന്നെ കാണിക്കുന്നത് ഈ മുന്നറിയിപ്പ് പോസ്റ്ററാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ റെയില്‍വേയില്‍ ജോലി ലഭിക്കുകയുള്ളുവെന്നും. സംശയങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറായ 182-ല്‍ വിളിക്കാനും നിര്‍ദേശിക്കുന്നു.
കഴിഞ്ഞ ദിവസമാണ് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ മുൻ ബ്ലോക്ക് പഞ്ചായത്തംഗവും, സി.പി.എമ്മിന്റെ അവിഭക്ത ചൊക്ലി ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ. ശശി എന്നയാളെ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞ പോലീസ് ഈ കേസിന് പിന്നിൽ ജീവനക്കാരോ ഉദ്യോഗസ്ഥരോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചിരുന്നു. ഇതേതുടർന്ന് സംരക്ഷണസേനയുടെ ഇൻ്റലിജൻസ് വിഭാഗം കണ്ണൂർ, ചെന്നൈ മറ്റ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം തുടങ്ങി.
അതേസമയം കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമേ കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന വിവരവും ലഭിച്ചു. കേരളത്തിൽ നിന്ന് കബളിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ചെന്നൈ റിക്രൂട്ട്‌മെൻ്റ് ബോർഡ് ഓഫീസ് വരെ എത്തുകയും. വ്യാജ അറിയിപ്പ് പ്രകാരം ചെന്നൈയിൽ മെഡിക്കൽ പരിശോധനയ്ക് അവർ ഫെബ്രുവരിയിൽ വിധേയരാകുകയും ചെയ്തു. ഉദ്യോഗാർത്ഥികളെയും രക്ഷിതാക്കളെയും വിശ്വസിപ്പിക്കാൻ റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡിൻ്റെയും ദക്ഷിണ റെയിൽവേയുടെയും സൂചകങ്ങളും മെയിൽ ഐ.ഡി.യും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു.