ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപെട്ടു

Share

വയനാട്ടിലെക്ക് പോകുന്നതിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപെട്ടു. മന്ത്രിയുടെ വാഹനവും രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 7.30ന് മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിയുടെ കൈക്കും തലക്കും പരിക്കേറ്റു. സ്‌കൂട്ടറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മന്ത്രിയേയും പരിക്കേറ്റവരേയും മഞ്ചേരിയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുകളോടെയാണ് രക്ഷപെട്ടത്. ആരോഗ്യസ്ഥിതി മോശമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.