ഷിരൂര്‍: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. കാലാവസ്ഥ അനുകൂലമാകുന്നതുവരെ തിരച്ചിൽ നിർത്തിവയ്ക്കാനാണ് തീരുമാനം. നദിയിൽ ഇറങ്ങാൻ കാലാവസ്ഥ വെല്ലുവിളിയാണെന്ന് കർണാടക സർക്കാർ പറഞ്ഞു. 13 ദിവസം നീണ്ടു നിന്ന തിരച്ചിലിൽ ഒന്നും തന്നെ കണ്ടെത്താനായില്ല എന്നത് ദുഖകരമായ വാർത്തയാണ്.
.എന്നാൽ അർജുന് വേണ്ടി തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ട് കേരളം സമ്മർദ്ദം ശക്തമാക്കുമെന്നറിയിച്ചു. അതേസമയം, കർണാടക സർക്കാറിന്‍റെ നടപടികൾ നാടകമാണെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് നിലവിൽ അപകട സ്ഥലത്ത് നടക്കുന്നത്. നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചാലും രക്ഷാപ്രവർത്തന സംഘം കരയിൽ തുടരുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല, ആർമിയും നേവിയും എല്ലാം മടങ്ങിയിരിക്കുന്നെന്നും, കർണാടക സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും എം.വിജിൻ പറഞ്ഞു.