സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കുട്ടിയുടെ സ്രവ സാമ്പിളുകൾ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. നിലവിൽ ആരോഗ്യനില തൃപ്‌തികരമെന്നാണ് വിവരം. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനാഫലം നാളെ വന്നേക്കും.
ഇന്നലെയാണ് കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതോടെ ഉടൻതന്നെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണ് എന്നാണ് വിവരം. എന്നാൽ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാ ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കർശന നിർദേശം.