പ്രധാന സ്വകാര്യ ബാങ്കുകളിൽ ഇന്ന് തടസം നേരിട്ടേക്കും

Share

സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനെ തുടർന്ന് രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളുടെ ബാങ്കിംഗ് സേവനങ്ങളിൽ ഇന്ന് തടസം നേരിട്ടേക്കും. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്തക്കൾക്ക് കമ്പനി മുന്നറിയിപ്പ് നൽകി.അപ്​ഗ്രേഡ് സമയത്ത് 13.5 മണിക്കൂർ ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും സ്വൈപ്പ് മെഷീനുകളിലും ഓൺലൈൻ ഇടപാടുകൾക്കും ഉപയോഗിക്കാൻ കഴിയും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് എടിഎമ്മിൽ നിന്നും തുക പിൻവലിക്കാനും കഴിയും93.2 ദശലക്ഷം ഉപഭോക്താക്കളുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനാൽ സേവനങ്ങൾ തടസപ്പെട്ടേക്കുമെന്ന് അറിയിച്ചിരുന്നു.48 മില്യൺ ഉപഭോക്താക്കളാണ് ആക്സിസ് ബാങ്കില് ഉള്ളത്. ചില സേവനങ്ങൾ ജൂലൈ 12 ന് രാത്രി 10 മുതൽ ജൂലൈ 14 രാവിലെ 9 വരെ ലഭ്യമല്ലെന്ന്അറിയിച്ചു. ആക്‌സിസ് ബാങ്കിൻ്റെ ഇൻ്റർനെറ്റ് ബാങ്കിംഗിലും മൊബൈൽ ബാങ്കിംഗിലുമുള്ള സേവനങ്ങൾ ആപ്പ്, ആക്‌സിസ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഫണ്ട് കൈമാറ്റം. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, മ്യൂച്വൽ ഫണ്ട് സബ്‌സ്‌ക്രിപ്‌ഷനുകൾ, ലോൺ സേവനങ്ങൾ എന്നിവ ജൂലൈ 13, ജൂലൈ 14 തീയതികളിൽ താൽക്കാലികമായി ലഭ്യമല്ല.