ഇന്‍കം ടാക്‌സ് ഏർപെടുത്താനുള്ള നീക്കവുമായി ഒമാൻ

Share

മസ്‌ക്കറ്റ്: വ്യക്തികത വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഒമാന്‍ ഭരണകൂടം. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താനുള്ള നീക്കം നടക്കുന്നത്. ഒമാന്‍ വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. ഇതിലൂടെ എണ്ണയിതര വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും സാമ്പത്തിക മേഖലയെ വൈവിധ്യവത്കരിക്കാനുമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രവാസികള്‍ക്കും ഇത് ബാധകമാവുമെന്നാണ് റിപ്പോര്‍ട്ട്. വരുമാനത്തിന്റെ അഞ്ച് ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ വിവിധ സ്ലാബുകളിലായി ഇന്‍കം ടാക്‌സ് നല്‍കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫ് മേഖലയില്‍ ആദായ നികുതി നല്‍കേണ്ടതില്ല എന്നത് പ്രവാസികളെയും ബിസിനസുകാരെയും നിക്ഷേപകരെയും ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടങ്ങളിലൊന്നായിരുന്നു. ആ ആകര്‍ഷണമാണ് ഇതോടെ ഇല്ലാതാവുന്നത്. ഒമാനില്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്നതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഈ പാത പിന്തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്തിമ നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കുന്നതിനായി അത് ഉപരിസഭയായ സ്റ്റേറ്റ് കൗണ്‍സിലിന് കൈമാറുകയും ചെയ്തു.