ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നരേലിയില്‍ പത്തുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തല്ലിത്തകര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ് ചെയ്തു. സമീപവാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. അത്താഴം കഴിച്ച ശേഷം വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗത്തിനിരയാക്കിയ ശേഷം തല തകര്‍ത്ത് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം.
രാത്രി 12:30ന് കുട്ടിയെ കാണാനില്ലെന്നു നരേല പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. രാത്രി 12:30ന് കുട്ടിയെ കാണാനില്ലെന്നു നരേല പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകി. തുടർന്നു നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
സമീപത്തെ ഫാക്ടറിയിലെ ജീവനക്കാരാണ് പ്രതികൾ. പെണ്‍കുട്ടിയെ ഇവരാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. രാഹുലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.