വർഗീയ പരാമർശവുമായി കെ സുരേന്ദ്രൻ. സിപി ഐ എമ്മിന്റെ അടുത്ത നീക്കം മുസ്‌ലിം മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാനാണെന്നും അത് പ്രകോപനപരമാണെന്നുമുള്ള രീതിയിലാണ് പരാമർശം നടത്തിയത്. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ട് ഒരു മുസ്ലിം സ്ഥാനാർഥി എന്നുള്ള ഏറ്റവും പ്രകോപനപരമായ നിലപാടിലേക്ക് സിപി എം പോകും എന്നുള്ളതാണ് തന്റെ എപ്പോഴത്തെയും വിലയിരുത്തൽ എന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. വാർത്ത സമ്മേളനത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. ഇനി മലയാള നാടിനു ഒരു മുസ്‌ലിം മുഖ്യമന്ത്രി എന്ന മുദ്രാവാക്യത്തിലേക്ക് പതിയെ സിപിഎം പോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിന് മുന്നേയും സുരേന്ദ്രൻ ഇത്തരത്തിൽ വിവാദ പരാമർശം നടത്തിയിരുന്നു. സി.പി.എം കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലിയുടെ വേദിയിൽ അധികവും ഊശാൻ താടിക്കാരും മറ്റേത്താടിക്കാരും അരിപ്പത്തൊപ്പിക്കാരും ആയിരുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അന്ന് പറഞ്ഞത്.